ദീര്‍ഘദൂര തീവണ്ടികളുടെ സ്റ്റോപ്പുകള്‍ പരപ്പനങ്ങാടിയില്‍ പുനഃ സ്ഥാപിക്കുക;കേന്ദ്ര റെിയില്‍വേ മന്ത്രിക്ക് പോസ്റ്റ് കാര്‍ഡ് അയച്ച് സിപിഐ സമരം

പരപ്പനങ്ങാടി:കോവിഡിനോട് അനുബന്ധിച്ചു പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തലാക്കിയ ഗാന്ധി ദാമ് എക്‌സ്പ്രസ്സ്, വരവേല്‍ എക്‌സ്പ്രസ്സ്, മംഗള സൂപ്പര്‍ ഫാസ്റ്റ് എന്നീ ദീര്‍ഘ ദൂര തീവണ്ടികളുടെ സ്റ്റോപ്പുകള്‍ പുന സ്ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ചു കേന്ദ്ര റെയില്‍വേ മന്ത്രിക്ക് 1001 പോസ്റ്റല്‍ കാര്‍ഡുകള്‍ അയക്കുന്ന സമരത്തിന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു പരപ്പനങ്ങാടി സിപിഐ ലോക്കല്‍ കമ്മിറ്റി ആരംഭം കുറിച്ചു.

പരിപാടി അജിത് കൊളാടി ഉത്ഘാടനം ചെയ്തു.നിയാസ് പുളിക്കലകത്ത്, പ്രൊഫസര്‍ ഇ പി മുഹമ്മദാലി, സകരിയ സിപി, മൊയ്ദീന്‍ കോയ, ജി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

റസാക്ക് ടി, മജീദ് ആലുങ്ങല്‍, വിജേഷ് കുപിവളവ്, ഹസന്‍ കോയ ചിരമംഗലം, ഗണേഷ്, സുബൈര്‍ ചെക്കാലി എന്നിവര്‍ നേതൃത്വം നല്‍കി.

ഈ ട്രെയ്‌നുകളുടെ സ്റ്റോപ്പ് പുനഃ സ്ഥാപിക്കുവാന്‍ കേന്ദ്ര മന്ത്രിക്കും മറ്റു ഉന്നത തലത്തിലേക്കും ആദ്യ ഘട്ട ത്തില്‍ നിവേദനം നല്‍കുകയും, പി പി സുനീര്‍ രാജ്യ സഭയില്‍ ഈ കാര്യം ഉന്നയിക്കുക യും ചെയ്തിട്ടുണ്ടായിരുന്നു ,ആവശ്യങ്ങള്‍ നേടിയെടുക്കും വരെ ഈ സമരം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു

Share news
error: Content is protected !!
Scroll to Top