
ന്യൂഡൽഹി : ഡൽഹി കാർ സ്ഫോടനക്കേസിലെ പ്രതിയായ മുസമ്മിൽ, ഫരീദാബാദിലെ ധോജ് ഗ്രാമത്തിലുള്ള വീടിനുള്ളിലെ ഫ്ലോർ മില്ലിൽ രാസവസ്തുക്കൾ നിർമ്മിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹരിയാനയിലെ ഫരീദാബാദിലെ വാടക വീട്ടിൽ ഇയാൾ മെഷീൻ സ്ഥാപിച്ചിരുന്നുവെന്നും മാസങ്ങളോളം അവിടെ ബോംബ് നിർമ്മാണ രാസവസ്തുക്കൾ നിർമിക്കാൻ ഇത് ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ട് .ഗ്രൈൻഡിംഗ് മെഷീൻ അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ പൊടിക്കാൻ ഇതുപയോഗിച്ചെന്നാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്സി ഡ്രൈവറുടെ ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ഗ്രൈൻഡർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
അതേസമയം, സ്ഫോടനത്തിന്റെ ആസൂത്രകർക്ക് വിദേശത്ത് പരിശീലനവും ലഭിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.
ആക്രമണത്തിന് ഒരു ദിവസം മുമ്പ് ഡൽഹി, ജമ്മു കശ്മീർ പൊലീസ് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡി) നിർമ്മിക്കാൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു.
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഒരു ഹാൻഡ്‌ലർ ഷക്കീലുമായി ബോംബ് നിർമ്മാണ വീഡിയോകൾ പങ്കിട്ടതായി അവകാശപ്പെടുന്ന എൻഡിടിവിയുടെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




