Edit Content

Section

Edit Content

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘ ദിശ ‘ പ്രദർശനത്തിൽ കാലിക്കറ്റും

HIGHLIGHTS : Calicut University News; Calicut to be featured in 'Disha' exhibition

‘ ദിശ ‘ പ്രദർശനത്തിൽ കാലിക്കറ്റും

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ തൊഴിൽ മാർഗനിർദേശക പ്രദർശനമായ ദിശയിൽ പങ്കാളിയായി കാലിക്കറ്റ് സർവകലാശാലയും. നവംബർ 20 മുതൽ 24 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിലാണ് പ്രദർശനം. വിവിധ സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടേതായി 90 സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി പ്രതിദിനം പതിനായിരത്തോളം പേരാണ് പ്രദർശനത്തിനെത്തുന്നത്. വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും രക്ഷിതാക്കളും പഠന – തൊഴിൽ അവസരങ്ങൾ അറിയാനെത്തുന്നു. അഞ്ഞൂറോളം വരുന്ന ഹയർ സെക്കൻഡറി അധ്യാപകരാണ് മേളയുടെ മേൽനോട്ടം വഹിക്കുന്നത്. വിദേശ പ്രതിനിധികൾ വരെ പങ്കെടുക്കുന്ന അന്തർദേശീയ കോൺക്ലേവാണ് മേളയുടെ മറ്റൊരാകർഷണം. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്തു. പൊ തുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അധ്യക്ഷത വഹിച്ചു.

ദി സെക്ഷ്വൽ ഹരാസ്മെന്റ് ഓഫ് വുമൺ അറ്റ് വർക് പ്ലേസ് ആക്ട് 2013: പരിശീലന പരിപാടി സംഘടിപ്പിച്ചു

സെന്റർ ഫോർ ജൻ്റർ ജസ്റ്റിസ് കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിന്റെയും ഇന്റേണൽ കംപ്ലെയിൻ്റ് കമ്മിറ്റിയുടെയും ( ഐ.സി.സി. ) സഹകരണത്തോടെ ‘ ദി സെക്ഷ്വൽ ഹരാസ്മെന്റ് ഓഫ് വുമൺ അറ്റ് വർക് പ്ലേസ് (പ്രിവെൻഷൻ, പ്രൊഹിബിഷൻ ആന്റ് റിഡ്രസൽ) ആക്ട് 2013 ’ – നെകുറിച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2025 ടീച്ചിങ് എബിലിറ്റി – പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 24-ന് തുടങ്ങും. കേന്ദ്രം : ( നവംബർ 24, 25 ) ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, ( നവംബർ 26, 27 ) സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷ

വിദൂര വിഭാഗം / സി.ഡി.ഒ.ഇ. ( 2014 പ്രവേശനം ) എം.എസ് സി. കൗൺസിലിങ് സൈക്കോളജി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്ററി പരീക്ഷ ഡിസംബർ 15-നും നാലാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷ ഡിസംബർ 16-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ. ( CCSS – UG – 2011, 2012, 2013 പ്രവേശനം ) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.വോക്. അപ്ലൈഡ്‌ ബയോടെക്‌നോളജി (CBCSS – PG – 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ബി.ടെക്. (2019 സ്‌കീം – 2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!