പുതുവത്സരത്തിലും റെക്കോര്‍ഡ് മദ്യവില്‍പ്പന; ബെവ്‌കോ വിറ്റത് 82.26 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരത്തിലും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31 ന് സംസ്ഥാനത്തെ ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്‌കോ വിറ്റു.

ക്രിസ്തുമസിന്റെ തലേനാള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. ഇതും റെകോര്‍ഡ് വില്‍പനയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ലൈറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.

ക്രിസ്മസ് ദിനത്തില്‍ കേരളത്തില്‍ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്കോയ്ക്ക് പുറമെ കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്. ക്രിസ്മസ് ദിവസം ബെവ്കോ ഔട്ലറ്റ് വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കണ്‍സ്യൂമര്‍ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോള്‍ ക്രിസ്മസിന് കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.

Share news
error: Content is protected !!
Scroll to Top