‘അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാര്‍’; പൊതുവേദിയില്‍ സമ്മതമറിയിച്ച് നടന്‍ ജയറാം

കൊച്ചി: മരണ ശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറെന്ന് നടന്‍ ജയറാം. ആലുവ രാജഗിരി ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഫാറ്റി ലിവര്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം പാര്‍വതിയും ഉണ്ടായിരുന്നു. സമ്മതമറിയിച്ച് കൊണ്ട് സമ്മതപത്രത്തില്‍ ഒപ്പിട്ട് തരാന്‍ തയ്യാറാണെന്നും ജയറാം പറഞ്ഞു.

‘എന്റെ മരണ ശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് ആദ്യമായി ഇവിടെ വച്ച് അറിയിക്കുകയാണ്. എന്റെ ഏതെങ്കിലും അവയവം കൊണ്ട് മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍, ഇവിടെ വച്ച് സമ്മത പത്രത്തിലും ഞാന്‍ ഒപ്പിട്ട് തരാം’, എന്നായിരുന്നു വേദിയില്‍ ജയറാം പറഞ്ഞത്.

അതേസമയം, റെട്രോ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സൂര്യ ആയിരുന്നു. വന്‍ ഹൈപ്പില്‍ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. ലാഫിം?ഗ് ഡോക്ടര്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ജയറാം റെട്രോയില്‍ എത്തിയത്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു.

മലയാളത്തില്‍ അബ്രാം ഓസ്ലര്‍ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അതും 2024ല്‍. മമ്മൂട്ടി കാമിയോ റോളില്‍ എത്തിയ ചിത്രത്തില്‍ ഓസ്ലര്‍ എന്ന ടൈറ്റില്‍ റോളിലായിരുന്നു അദ്ദേഹം എത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു ഇന്‍വെസ്റ്റഗേഷന്‍ ത്രില്ലറായിരുന്നു. അനശ്വര രാജന്‍, സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, ആര്യ സലിം, സെന്തില്‍ കൃഷ്ണ, ജഗദീഷ്, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അണിനിരന്നിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top