പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ വായനാദിനം ആചരിച്ചു

പരപ്പനങ്ങാടി: വായനാദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർഥികൾക്കായി വായനമത്സരം, പുസ്തകനിരൂപണം, പോസ്റ്റർ പ്രദർശനം, പി എൻ പണിക്കർ അനുസ്മരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
പ്രശസ്ത കഥാകൃത്തും തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ടുമായ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജ്യോതിഷ്.കെ, അർച്ചന നാരായണൻ, ഹസീന ഇ. ഒ, മോഹൻദാസ് ടി.പി, ഇസ്മായിൽ എന്നിവർ സംസാരിച്ചു. കെ.അമൃതവല്ലി ടീച്ചര്‍ സ്വാഗതവും ആബിദ് സെയ്ന്‍ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ സുരേന്ദ്രൻ നിർവ്വഹിച്ചു.

വായന മത്സരത്തിൽ പ്രത്യ ഉണ്ണി (ഫസ്റ്റ്) മുഹമ്മദ് സുഹൈൽ (സെക്കന്‍റ്) ആദിത്യ കൃഷ്ണ(തേര്‍ഡ്) എന്നിവർ ജേതാക്കളായി.

Share news
error: Content is protected !!
Scroll to Top