മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ചിത്രത്തിന്റെ റീ റീലീസ് തീയതി പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓഗസ്റ്റ് 17 ന് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തും.
പുത്തന്‍ സാങ്കേതികവിദ്യയില്‍ ഫോര്‍ കെ അറ്റ്‌മോസില്‍ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്.
മലയാളത്തിലെ വന്‍ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവര്‍ കസറിയപ്പോള്‍ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തില്‍ അമ്പരപ്പിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



