HIGHLIGHTS : Re-appointment of Retirees in Railways; DYFI by burning a copy of the order
ന്യൂഡല്‍ഹി : റെയില്‍വേയില്‍ വിരമിച്ച ഉദ്യോ ഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍ കാനുള്ള തീരുമാനം പിന്‍വലിക്ക ണം എന്നാവശ്യപ്പെട്ട് ഡിവൈഎ ഫ്‌ഐ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. തമിഴ്നാട് പളനി റെയില്‍വേ സ്റ്റേഷനില്‍ വിവാദ ഉത്തരവിന്റെ പകര്‍പ്പ് അഖിലേ ന്ത്യ പ്രസിഡന്റ് എ എ റഹിം എം പിയുടെ നേതൃത്വത്തില്‍ കത്തിച്ചു. യുവജനവിരുദ്ധമായ കേന്ദ്രസര്‍ ക്കാരിന്റെ നീക്കം ഉടന്‍ പിന്‍വലി ക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
പുതിയ തസ്തിക സൃഷ്ടിച്ച് തൊഴിലില്ലായ്മ നേരിടേണ്ട പശ്ചാത്തലത്തില്‍, നിലവിലുള്ള ഒഴിവുകളിലും വിരമിച്ചവരെ നിയ മിക്കുന്നത് പ്രതിഷേധാര്‍ഹമാ ണ്. പുതിയ നിയമനങ്ങള്‍ നടത്ത ണം. കൂടുതല്‍ തസ്തിക സൃഷ്ടി ച്ച് യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കണം. തീരുമാനം പിന്‍വലി ച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോ ഭം സംഘടിപ്പിക്കുമെന്നും എ എ റഹിം വ്യക്തമാക്കി. ഡിവൈഎ ഫ്‌ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി എ വി ശിങ്കാര വേലന്‍, പ്രസിഡന്റ് കാര്‍ത്തിക്, കേന്ദ്ര കമ്മിറ്റി അംഗം സെല്‍വ രാജ് എന്നിവരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു