Section

malabari-logo-mobile

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇന്നും നാളെയും മഞ്ഞ കാര്‍ഡുകാര്‍ക്ക്

HIGHLIGHTS : Ration card mustering; Today and tomorrow for yellow cards

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ശനിയും ഞായറും നടക്കുക മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് മാത്രം. തിരക്ക് ഒഴിവാക്കാനാണ് ക്രമീകരണം. പിങ്ക് കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് തീയതി ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ മുന്‍ഗണനാ കാര്‍ഡുകാരുടെയും മസ്റ്ററിങ് ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ നിഷേധിക്കപ്പെടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.

sameeksha-malabarinews

ശനിയും ഞായറും ദൂരസ്ഥലങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പിങ്ക് കാര്‍ഡ് അംഗങ്ങള്‍ക്കും അവസരം നല്‍കണം. ഈ ദിവസങ്ങളില്‍ മഞ്ഞ കാര്‍ഡുകാ ര്‍ക്കുമാത്രം റേഷന്‍ വിതരണവും നടത്താം. സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മസ്റ്ററിങ് മഞ്ഞ കാര്‍ഡുകാര്‍ക്കു വേണ്ടി മാത്രമാക്കിയിരുന്നു. വൈകിട്ടോടെ സെര്‍വര്‍ തകരാര്‍ പൂര്‍ണമായും പരിഹരിച്ചു.

മാർച്ച് 15, 16, 17 തീയതികളിൽ മസ്റ്ററിംഗ് നിശ്ചയിച്ചിരുന്നു. ഒരേ സമയം റേഷൻ വിതരണവും മസ്റ്ററിംഗും ഒരുമിച്ച് നടക്കുമ്പോൾ സർവ്വറിൽ ഉണ്ടാകാനിടയുള്ള ലോഡ് കുറയ്ക്കുന്നതിനായി റേഷൻ വിതരണം ഈ ദിവസങ്ങളിൽ നിർത്തിവയ്ക്കുകയുമുണ്ടായി.ഇന്റർനെറ്റുമായി ബന്ധപ്പെട്ട സാധാരണ സേവനങ്ങളിൽ തന്നെ പലപ്പൊഴും തടസ്സം നേരിടുന്നതിന് നാം അനുഭവസ്ഥരാണ്. എന്നാൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്നത് വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്.

സംസ്ഥാന ഐ.ടി മിഷൻ, കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള NIC,UADAI, BSNL എന്നിങ്ങനെ 4 ഏജൻസികൾ സാങ്കേതികമായി സഹകരിച്ചുകൊണ്ടാണ് ഗുണഭോക്താവിനെ തിരിച്ചറിയുന്ന പ്രക്രിയ നടക്കുന്നത്. ഇതെല്ലാം 12 സെക്കന്റിനുള്ളിൽ പൂർത്തിയാകണം. ഇല്ലെങ്കിൽ Time out ആകും.

ഇതിൽ ഏതിലെങ്കിലും ഉണ്ടാകുന്ന പാകപ്പിഴ മൂലം പ്രക്രിയ മുഴുവൻ തകരാറിലാകാം. ഇന്ന് രാവിലെ മസ്റ്ററിംഗ് നടത്താൻ ചില പ്രയാസങ്ങൾ നേരിട്ടു. ഇന്ന് 1,82,116 മുൻഗണനാകാർഡ് അംഗങ്ങൾക്കു മാത്രമേ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. ഇക്കാര്യം ശ്രദ്ധയിൽപെട്ട ഉടനേ 2 തവണ ഉന്നതതലയോഗം ചേർന്നു.സ്റ്റേറ്റ് ഐ.ടി മിഷൻ, ഐ.ടി വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, NIC ഇവരുടെയെല്ലാം ഉന്നത ഉദ്യോഗസ്ഥർ എന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്. സെർവ്വറിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലമാണ് തടസ്സം എന്ന് വിലയിരുത്തുകയും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിന് പുറത്ത് താമസമുള്ളവർക്ക് മസ്റ്ററിംഗിനായി മതിയായ സമയം നൽകും. കിടപ്പ് രോഗികൾക്ക് പൊതുവിതരണ ഉദ്യോഗസ്ഥർ താമസ സ്ഥലത്ത് നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തിയാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!