ഈസി ഗ്രീക്ക് സാലഡ്……..

ആവശ്യമായ ചേരുവകള്‍:-

കുക്കുമ്പര്‍ – 1 (sliced)
തക്കാളി – 2 (അരിഞ്ഞത്)
Pitted black olives – 1 ക്യാന്‍
ലെറ്റൂസ് – 1 (അരിഞ്ഞത്)
ചുവന്ന ക്യാപ്സിക്കം – 1 (അരിഞ്ഞത്)
പച്ച ക്യാപ്സിക്കം – 1 (അരിഞ്ഞത്)
വലിയുള്ളി – 1 (sliced)
നാരങ്ങനീര് – 1
ചീസ് – 1 കപ്പ് (ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചത്)
ഡ്രൈഡ് ഒറിഗാനോ – 1 ടേബിള്‍സ്പൂണ്‍
ഒലിവ് ഓയില്‍ – 6 ടേബിള്‍സ്പൂണ്‍
കുരുമുളക് – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം:-

ഒരു വലിയ ബൗളില്‍ ലെറ്റൂസ്, തക്കാളി, ഒലിവ്, കുക്കുമ്പര്‍, ക്യാപ്സിക്കം, വലിയുള്ളി എന്നിവ ചീസ് ഉപയോഗിച്ച് നന്നായി മിക്‌സ് ചെയ്യുക. ശേഷം മറ്റൊരു ചെറിയ ബൗളില്‍ നാരങ്ങനീര്, ഒറിഗാനോ, കുരുമുളക് എന്നിവ നന്നായ് മിക്‌സ് ചെയ്‌തെടുക്കുക. വലിയ പാത്രത്തിലെ സാലഡ് മിക്‌സിങ്ങിനു മുകളിലേക്ക് ഇതൊഴിച്ച് വീണ്ടും നന്നായി മിക്‌സ് ചെയ്യുക. ഈസി ഗ്രീക്ക് സാലഡ് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top