എ.ടി.എം.കാര്‍ഡ് മാതൃകയിലുള്ള റേഷന്‍ കാര്‍ഡുകള്‍ ഇന്നു മുതല്‍

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ചൊവ്വാഴ്ച മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയില്‍ എ.ടി.എം. കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷന്‍ കാര്‍ഡുകള്‍ മാറുന്നത്. പൂതിയ കാര്‍ഡില്‍ ക്യൂ.ആര്‍.കോഡും ബാര്‍ കോഡും ഉണ്ടാകുമെന്നും പുസ്തക രൂപത്തിലോ, ഇ-കാര്‍ഡ് രൂപത്തിലോ ഉള്ള റേഷന്‍ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.

ഇനി മുതല്‍ പുതിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. റേഷന്‍ കാര്‍ഡിനായി അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് വരുന്ന രഹസ്യ പാസ് വേര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് പ്രിന്റ് ചെയ്‌തെടുക്കാം. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കാനോ കാര്‍ഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളില്‍ പോകേണ്ടതില്ലന്നും പൊതു വിതരണ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി.

പുതിയ മോഡല്‍ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top