ബലാത്സംഗം ചെയ്‌തവരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലിട്ട സുനിതാ കൃഷ്‌ണനു നേരെ ആക്രമണം

Suni-smiling-to-useഹൈദരബാദ്‌:സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്‌ണനുനേരെ ആക്രണമണം. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയവരുടെ ദൃശ്യങ്ങള്‍ ഇന്റനെറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഹൈദരബാദില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‌ നേരെ ആക്രമണ മുണ്ടാവുകയായിരുന്നു.

അഞ്ച്‌ പ്രതികളുടെ ഫോട്ടോകള്‍ വാട്‌സ്‌ആപ്‌ അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍വഴി പ്രചരിപ്പിച്ചിരുന്നു. ആറ്‌ മാസം മുമ്പ്‌ നടന്ന പീഡനത്തില്‍ ഇതുവരെ ഒരു പ്രതിയെയും പിടികൂടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഓണ്‍ലൈന്‍ കാമ്പെയ്‌നുമായി പ്രജ്വല രംഗത്തെത്തിയത്‌. പ്രതികളെ കുറിച്ച്‌ അറിയിക്കാനായി sunitha_2002@yahoo.com എന്ന ഇ മെയില്‍ വിലാസവും സുനിത കൃഷ്‌ണ നല്‍കിയിരുന്നു.

സംഭവത്തില്‍ ഹൈദരബാദ്‌ പോലീസില്‍ പരാതി നല്‍കിയട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top