ദേശിയ ഗെയിംസ്‌; ശോഭനയുടെ പത്ത്‌ മിനിറ്റ്‌ നൃത്തത്തിന്‌ 25 ലക്ഷം രൂപ

shobana_mതിരു: ദേശിയ ഗെയിംസിന്റെ സമാപന വേദിയില്‍ നടിയും നര്‍ത്തകിയുമായ ശോഭനയും സംഘവും ഒരുക്കുന്ന പത്ത്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള നൃത്ത ശില്‌പമൊരുക്കുന്നതിന്‌ 25 ലക്ഷം രൂപ പ്രതിഫലം. ഇന്ത്യയിലെ ഏഴ്‌ പുണ്യ നദികളെന്നു കരുതുന്ന ഗംഗ,യമുന,സരസ്വതി,നര്‍മ്മദ,കൃഷ്‌ണ,ഗോദാവരി,കാവേരി എന്നിവയുടെ വര്‍ണനയാണ്‌ ഈ നൃത്ത ശിലപ്‌ത്തിന്റെ പ്രമേയം.

സാധാരണയായി ശോഭനയുടെ ഒരു വേദിക്കുള്ള പ്രതിഫലം അഞ്ച്‌ ലക്ഷം രൂപയാണ്‌. വേദിയിലെത്തുന്ന മറ്റ്‌ 50 കലാകാരന്‍മാര്‍ക്കാണ്‌ ബാക്കി 20 ലക്ഷം. 1.67 കോടി രൂപ പ്രതിഫലം നല്‍കി ഉല്‍ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായതുപോലെ ശോഭനയുടെ നൃത്തവും പ്രതിഫല തുകയുടെ പേരില്‍ വിവാദമാകുമോ എന്ന ആശങ്ക സംഘാടകര്‍ക്കുണ്ട്‌.

Share news
error: Content is protected !!
Scroll to Top