പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസ്; ആസാറാം ബാപ്പുവിന് ജീവപര്യന്തം

ദില്ലി: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം. മറ്റ് രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവു ശിക്ഷയും വിധിച്ചു.

ബാപ്പു ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് ജോധ്പൂര്‍ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. അക്രമസാധ്യതയെ തുടര്‍ന്ന് രാജസ്ഥാന്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

ജോധ്പൂര്‍ ജയിലിനും പരിസരത്തും നിരോധനാജ്ഞ ഈ മാസം മുപ്പത് വരെ തുടരും. ജോധ്പൂറിന് സമീപത്തെ ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ നിന്ന് അനുയായികളെ പോലീസ് ഒഴിപ്പിച്ചു.ഡ്രോണ്‍ ക്യാമറാ നിരീക്ഷണത്തിലായിരുന്നു ജോധ്പൂര്‍ ജയിലും പരിസരവും.

Share news
error: Content is protected !!
Scroll to Top