
പെരിന്തല്‍മണ്ണ: ഷവര്‍മ വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പതിനാലുകാരിയെ കാ റില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവും കുട്ടിയുടെ മാതാവും അറസ്റ്റില്‍. അമ്മിനിക്കാട് മച്ചിങ്ങല്‍ മുഹമ്മദ് ഷാഫി (34)യെയാണ് പെരിന്തല്‍ മണ്ണ ഇന്‍സ്‌പെക്ട്ടര്‍ സുമേഷ് സുധാകരന്‍ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ സുഹൃത്താണ് കുട്ടിയുടെ മാതാവ്. കഴിഞ്ഞ ദിവസം ഷവര്‍മ വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പെരിന്തല്‍മണ്ണയിലെ ഒരു റെസിഡന്‍സിയിലെത്തിച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനായി കുട്ടിയുടെ മാതാവുതന്നെ ഒത്താശ ചെയ്തു.
പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെയും 45കാരിയായ മാതാവിനെയും റിമാന്‍ഡ് ചെയ്തു. കുട്ടിയെ തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




