
മലപ്പുറം: കൊണ്ടോട്ടിയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. അതിക്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചു.
രക്ഷപെട്ടു ഓടിയ പെണ്‍കുട്ടിയെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




