റാങ്ക് ജേതാക്കളെ ആദരിച്ചു

താനൂര്‍: യൂണിവേഴ്‌സിറ്റി തലത്തില്‍ വ്യത്യസ്ത മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ പി.ടി.ആര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആദരിച്ചു.

ആരോഗ്യവകുപ്പിന്റെ കീഴിലെ റേഡിയോളജി ടെക്‌നോളജിയില്‍ ഒന്നാം റാങ്ക് നേടിയ വി.സുബിന, എം.എസ്.ഡബ്ലിയു പരീക്ഷയില്‍ എട്ടാം റാങ്ക് നേടിയ ആതിര മണികണ്ഠന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് ട്രസ്റ്റ് ഭാരവാഹി പി.ടി ആമിനയുടെ നേതൃത്വത്തില്‍ ആദരിച്ചത്.

ചടങ്ങില്‍ മുന്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസ്, പി. ടി കോയ, പി.ടി അക്ബര്‍, ഡോ.അശ്വതി, ടി.സി രജീഷ്, ബൈജു മാട്ടുമ്മല്‍, നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top