നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയില്‍ രമേഷ് പിഷാരടിയുമുണ്ടാകും.
നേരത്തെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പിഷാരടിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള പിഷാരടിയുടെ തീരുമാനം. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതാക്കളുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




