രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കുന്നു; നിർമ്മാണം ഈ മാസം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ഈ മാസം 24ന് മുന്‍പ് തുടങ്ങിയേക്കും.

ഓഗസ്റ്റ്‌ 24 ന് അകം തുടങ്ങിയില്ലെങ്കില്‍ കരാര്‍ റദ്ദാകുമെന്ന് വന്നതോടെയാണ് പഴയ കരാര്‍ കമ്പനിയായ കെ.എം.സി തിരക്കിട്ട് ഒരുക്കങ്ങള്‍ തുടങ്ങുന്നത്. ബൈപ്പാസ് വികസനത്തിന് വേണ്ടി ഇരുവശങ്ങളിലുമുള്ള മരങ്ങള്‍ മുറിച്ചു തുടങ്ങി. 2300 ലധികം മരങ്ങളാണ് മുറിച്ചു മാറ്റാനുള്ളത്.

മുറിക്കുന്ന മരങ്ങള്‍ക്ക് പകരം മരങ്ങള്‍ വയ്ക്കാന്‍ ദേശീയപാതാ അതോറിറ്റി തുക നീക്കി വെച്ചിട്ടുണ്ട്. 1853 കോടി രൂപയാണ് പദ്ധതിച്ചെലവ്. നിരവധി മേല്‍പ്പാലങ്ങളും അടിപ്പാതകളും ഭൂഗര്‍ഭ പാതയും പണിയാനുണ്ട്. കരാര്‍ നല്‍കിയിട്ട് മൂന്ന് വര്‍ഷമായിട്ടും ഇതുവരെ നിര്‍മ്മാണം തുടങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല.

 

Share news
error: Content is protected !!
Scroll to Top