Section

malabari-logo-mobile

രാമനാട്ടുകര സ്വര്‍ണകവര്‍ച്ച കേസ്; അര്‍ജുന്‍ നായങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി

HIGHLIGHTS : Ramanattukara gold robbery case: DYFI fires Sageesh, owner of used car by Arjun Nayanki

കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ശ്രമക്കേസില്‍ ആരോപണം ഉയര്‍ന്നതിന് പിന്നാലെ മേഖലാ സെക്രട്ടറി സി. സജേഷിനെ പുറത്താക്കി ഡിവൈഎഫ്ഐ. വാര്‍ത്താക്കുറിപ്പിലൂടെയാണ് സജേഷിനെ പുറത്താക്കിയ വിവരം ഡിവൈഎഫ്ഐ അറിയിച്ചത്. സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് വാര്‍ത്താക്കുറിപ്പില്‍ ഡിവൈഎഫ്ഐ വിശദീകരിച്ചു.

കണ്ണൂര്‍ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്നു സജേഷ്. രാമനാട്ടുകര സ്വര്‍ണക്കടത്തില്‍ സജേഷിന് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

sameeksha-malabarinews

കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് സജേഷിന്റെ കാര്‍ ആണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സജേഷിലേയ്ക്കും സംശയം നീണ്ടത്. അര്‍ജുന്‍ ആയങ്കിക്ക് ആശുപത്രി ആവശ്യത്തിനായാണ് കാര്‍ നല്‍കിയതെന്നായിരുന്നു സജേഷിന്റെ വിശദീകരണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!