കോഴിക്കോട്: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച(നാളെ) റംസാന്‍ വ്രതാരംഭം.
ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
ഒമാന്‍ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച വ്രതം ആരംഭിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




