തിരു: ടിപി വധക്കേസില്‍ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മിമ്പില്‍ കെ കെ രമ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
മന്ത്രിസഭായോഗത്തിലെ തീരുമാനം അറിഞ്ഞ ശേഷം ആര്‍ എം പി നേതാക്കള്‍ ചേര്‍ന്ന യോഗത്തിലാണ് നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
മന്ത്രിസഭാ യോഗം തങ്ങളുടെ ആവശ്യം അംഗീകരിച്ചെന്നും എത്രയും പെട്ടെന്ന് നിയമനടപടികള്‍ അവസാനിപ്പിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആര്‍ എം പി നേതൃത്വം വ്യക്തമാക്കി.
മുതിര്‍ന്ന മാധ്യമ പ്രര്‍ത്തകനും സാമൂഹികനുമായ ബി ആര്‍ പി ഭാസ്‌ക്കര്‍ നാരങ്ങാനീര് നല്‍കിയാണ് രമയുടെ സമരം അവസാനിപ്പിച്ചത്.
ടിപി ഗൂഡാലോചന കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് രമ പ്രതികരിച്ചു. സമരത്തിന് പിന്തുണ നല്‍കിയ എല്ലാ മനുഷ്യ സ്‌നേഹികളോടും നന്ദിയറിയിക്കുന്നതായും മധ്യമങ്ങള്‍ കാണിച്ച പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും രമ പറഞ്ഞു.



