Section

malabari-logo-mobile

മൂന്നിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച് മഴ

HIGHLIGHTS : Rains wreaked havoc in various parts of Munniyur

തിരൂരങ്ങാടി: ശക്തമായ മഴയില്‍ മൂന്നിയൂരില്‍ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും മതില്‍ തകര്‍ന്ന് വീഴുകയും ചെയ്തു. ഏതാനു വീടുകള്‍ അപകട ഭീഷണിയിലാണ്. ശക്തമായ മഴയില്‍ മൂന്നിയൂരില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചുറ്റുമതില്‍ തകര്‍ന്നു വീണു. മുന്നിയൂര്‍ പാറേക്കാവ് പൊറ്റമ്മല്‍ നൗഷാദ് അലിയുടെ സ്ഥലത്തിന്റെ ചുറ്റുമതിലാണ് തകര്‍ന്നു വീണത്. ഇന്നലെ വൈകുന്നേരം പെയ്ത മഴയിലാണ് സംഭവം. മതിലിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നിലംപൊത്തിയ നിലയിലാണ്. ഇന്നലെ മുതല്‍ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇതിനിടയിലാണ് മതില്‍ ഇടിഞ്ഞു വീണത്. പ്രദേശത്ത് മറ്റിടങ്ങിളിലും സമാനമായ സംഭവം ഉണ്ടായി. മൂന്നിയൂര്‍ തലപ്പാറ കല്ലടത്താഴം പട്ടികജാതി കോളനിയിലെ നാലു വീടുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.

വാര്‍ത്തെറ്റില്‍ കൃഷ്ണന്‍, ഭാസ്‌കരന്‍, ഗോപാലന്‍, ബാലന്‍ എന്നിവരുടെ വീടുകളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കൃഷ്ണന്റെ വീടും കക്കൂസ് ബാത്റൂം എന്നിവ അപകട ഭീഷണിയിലാണ്, ഭൂമി സംരക്ഷണത്തിനായി കെട്ടിയ 5 ലക്ഷം രൂപ ചിലവ് വന്ന മതില്‍ പൂര്‍ണ്ണമായും തകര്‍ന്നു, പട്ടികജാതി വികസന വകുപ്പ് നല്‍കിയ സ്ഥലത്ത് ലൈഫ് മിഷന്‍ നല്‍കിയ വീട് വച്ച പൊടിനപ്പറമ്പത്ത് ഭാസ്‌കരന്റെ വീടും മണ്ണിടിഞ്ഞ് ഭീഷണിയിലാണ് മണ്ണ് മാറ്റുന്നതിന് വലിയ സാമ്പത്തിക ബാധ്യത വരും.

sameeksha-malabarinews

വാര്‍ത്തീറ്റില്‍ ഗോപാലന്റെ വീട് മണ്ണ് വന്നടിഞ്ഞ് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്, പതിയില്‍ ബാലന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് ചുറ്റുമതില്‍ തകര്‍ന്നു മതില്‍ കെട്ടാനും മണ്ണെടുത്തു മാറ്റാനും വലിയ സാമ്പത്തിക ബാധ്യത വന്നിരിക്കുന്നു, എസ് സി വികസന ഫണ്ട് ഉപയോഗിച്ച് വെച്ച വീടുകളില്‍ കഴിയുന്ന ഇവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് മൂന്നിയൂര്‍ വില്ലേജ് ഓഫീസറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!