മഴ: 203 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു; 7844 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴയെത്തുടര്‍ന്നു സംസ്ഥാനത്ത് ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 203 ദുരിതാശ്വാസ ക്യാംപുകളിലായാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ 32 വീടുകള്‍ പൂര്‍ണമായും 642 വീടുകള്‍ ഭാഗീകമായും തകര്‍ന്നു.

പത്തനംതിട്ട ജില്ലയിലാണു കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. 70 ക്യാംപുകളിലായി 793 കുടുംബങ്ങളിലെ 2702 കുടുംബങ്ങളെയാണ് ഇവിടെ മാറ്റിപ്പാര്‍പ്പിച്ചത്. കോട്ടയത്ത് 69 ദുരിതാശ്വാസ ക്യാംപുകളിലായി 675 കുടുംബങ്ങളിലെ 2133 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴയില്‍ 39 ക്യാംപുകളിലായി 687 കുടുംബങ്ങളിലെ 2405 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

കൊല്ലത്ത് രണ്ടു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 54 പേരെയാണ് ഇവിടെ മാറ്റിപ്പാര്‍പ്പിച്ചത്. ഇടുക്കിയില്‍ മൂന്നു കുടുംബങ്ങളിലെ ഏഴു പേരെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. എറണാകുളത്ത് രണ്ടു ക്യാംപുകളിലായി 20 കുടുംബങ്ങളിലെ 47 പേരെയും തൃശൂരില്‍ ഏഴു ക്യാംപുകളിലായി 34 കുടുംബങ്ങളിലെ 100 പേരെയും മാറ്റിപ്പിച്ചു. മലപ്പുറത്ത് ആരംഭിച്ച ഒരു ക്യാംപില്‍ ആറു കുടുംബങ്ങളിലെ 19 പേരെയും കോഴിക്കോട് ഏഴു ക്യാംപുകളിലായി 45 കുടുംബങ്ങളിലെ 174 പേരെയും വയനാട്ടില്‍ ഒരു ക്യാംപില്‍ ഒമ്പതു കുടുംബങ്ങളിലെ 26 പേരെയും കണ്ണൂരില്‍ രണ്ടു ക്യാംപുകളിലായി 50 കുടുംബങ്ങളിലെ 172 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കാസര്‍കോഡ് രണ്ടു ക്യാംപുകളിലായി അഞ്ചു പേരെയും മാറ്റിയിട്ടുണ്ട്.

കാലവര്‍ഷം തുടങ്ങി ഇതുവരെ 32 വീടുകള്‍ സംസ്ഥാനത്തു പൂര്‍ണമായി തകര്‍ന്നു. തിരുവനന്തപുരം – 4, ആലപ്പുഴ – 1, ഇടുക്കി – 1, എറണാകുളം – 3, തൃശൂര്‍ – 1, പാലക്കാട് – 12, മലപ്പുറം – 5, കണ്ണൂര്‍ – 4, കാസര്‍കോഡ് – 1 എന്നിങ്ങനെയാണു പൂര്‍ണമായി തകര്‍ന്ന വീടുകള്‍. 642 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. തിരുവനന്തപുരം – 54, കൊല്ലം – 37, പത്തനംതിട്ട – 2, ആലപ്പുഴ – 34, കോട്ടയം – 47, ഇടുക്കി – 45, എറണാകുളം – 35, തൃശൂര്‍ – 9, പാലക്കാട് – 52, മലപ്പുറം – 105, കോഴിക്കോട് – 88, വയനാട് – 21, കണ്ണൂര്‍ – 67, കാസര്‍കോഡ് – 46 എന്നിങ്ങനെയാണു ഭാഗീകമായി തകര്‍ന്ന വീടുകളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള എണ്ണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top