റെയിൻ ബോ സാൻഡ്വിച്ച്; റമദാൻ സ്പെഷ്യൽ

റെയിൻ ബോ സാൻഡ്വിച്ച്

തയ്യാറാക്കിയത്; ഷരീഫ


ആവശ്യമായ ചേരുവകൾ:

 ബ്രെഡ് കഷ്ണങ്ങൾ – 4

തക്കാളി കെച്ചപ്പ് – 2 ടീസ്പൂൺ

മയോണൈസ് – 2 ടീസ്പൂൺ

പുതിന ചട്ണി – 2 ടീസ്പൂൺ

 ഉള്ളി വട്ടത്തിൽ അരിഞ്ഞത് – 1

 തക്കാളി വട്ടത്തിൽ അരിഞ്ഞത് – 1

കക്കരിക്ക കഷ്ണങ്ങളാക്കിയത് -1

ബട്ടർ – 1 ടീസ്പൂൺ

 മുട്ട-1

ഉപ്പ്- പാകത്തിന്

 തയ്യാറാക്കുന്ന വിധം:-

 ബ്രെഡിന്റെ വശങ്ങൾ മുറിക്കുക.

ഒരു ബ്രെഡ് സ്ലൈസിൽ പുതിന ചട്ണി പരത്തി തക്കാളി അരിഞ്ഞത് നിരത്തുക.

അതിനു മുകളിൽ മറ്റൊരു ബ്രെഡ് ഇട്ട് മയോണൈസും കക്കരിക്ക കഷണങ്ങൾ നിരത്തുക.

മൂന്നാമത്തെ കഷണം ബ്രഡ് അതിനു മുകളിൽ നിരത്തുക;  അതിനു മുകളിൽ തക്കാളി കെച്ചപ്പും ഉള്ളി അരിഞ്ഞതും നിരത്തുക.

അവസാനത്തെ ബ്രെഡ് കൊണ്ട് മൂടുക.

 ഒരു പ്ലേറ്റിൽ ഉപ്പ് ചേർത്ത് മുട്ട അടിക്കുക.

 ഒരു പാനിൽ വെണ്ണ ചൂടാക്കുക.

സാൻഡ്‌വിച്ച് മുട്ട അടിച്ചതിൽ മുക്കി ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ടോസ്റ്റ് ചെയ്യുക.

ചൂടോടെ കഴിക്കാം.
 
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top