Section

malabari-logo-mobile

കനത്ത മഴ; അടിയന്തര മുന്‍കരുതലെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

HIGHLIGHTS : Heavy rain; Collectors instructed to take immediate precaution

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 14 വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തരഘട്ടത്തില്‍ മുന്‍കരുതലെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ തുറക്കണം. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം. മലയോര മേഖലയില്‍ രാത്രയാത്ര നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്.

എറണാകുളത്ത് ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എന്‍ഡിആര്‍എഫിന്റെ സഹായം ഉറപ്പാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്. മലയോര മേഖലകളില്‍ മഴ കനത്തേയ്ക്കും. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!