
ബെംഗളൂരു ∙ യാത്രക്കാരുടെ തിരക്കിനെ തുടർന്നു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 8 സ്പെഷൽ ട്രെയിനുക സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. പുറപ്പെടുന്ന സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല. ∙ ഹുബ്ബള്ളി–കൊല്ലം സ്പെഷൽ (07313–ബെംഗളൂരു വഴി) ഫെബ്രുവരി ഒന്നു മുതൽ 22 വരെ ഞായറാഴ്ചകളിൽ മാത്രം.
കൊല്ലം–ഹുബ്ബള്ളി സ്പെഷൽ (07314) ഫെബ്രുവരി 2 മുതൽ 23 വരെ തിങ്കളാഴ്ചകളിൽ മാത്രം.
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06523) ഫെബ്രുവരി 2 മുതൽ 23 വരെ തിങ്കളാഴ്ചകളിൽ മാത്രം ∙
തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബയ്യപ്പനഹള്ളി (06524) ഫെബ്രുവരി 3 മുതൽ 24 വരെ ചൊവ്വാഴ്ചകളിൽ മാത്രം.
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06547) ഫെബ്രുവരി 4മുതൽ 25 വരെ, ബുധനാഴ്ചകളിൽ മാത്രം.
തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06548) ഫെബ്രുവരി 5 മുതൽ 26 വരെ വ്യാഴാഴ്ചകളിൽ മാത്രം ∙
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06555) ഫെബ്രുവരി 6 മുതൽ 20 വരെ വ്യാഴാഴ്ചകളിൽ മാത്രം ∙
തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06556) ഫെബ്രുവരി 8 മുതൽ 22 വരെ ഞായറാഴ്ചകളിൽ മാത്രം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




