മുംബൈ: ബാരാമതിയിലുണ്ടായ വിമാന അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു. 66 വയസായിരുന്നു.ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്.
അപകടത്തിൽ അജിത് പവാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അജിത് പവാർ ഉൾപ്പെടെ ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. എല്ലാവരും മരിച്ചതായാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം.
ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




