പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ദ്ധിപ്പിയ്ക്കുന്നു

images (1)ന്യൂ ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ പ്ലാറ്റ്‌ഫോം ടിക്കറ്റിന് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കുന്നു. നിലവില്‍ അഞ്ച് രൂപ മാത്രമുളള ടിക്കറ്റിന് ഏപ്രില്‍ ഒന്നു മുതല്‍ 10 രൂപയാകുമെന്നാണ് റെയില്‍വെ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

അതേസമയം, റെയില്‍വെയുടെ വരുമാന വര്‍ധനയും പ്ലാറ്റ്‌ഫോമിലെ തിരക്കു കുറയ്ക്കുന്നതും ലക്ഷ്യമിട്ട് പ്രത്യേക അവസരങ്ങളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് പത്തു രൂപയിലധികമാക്കാനും നീക്കം നടക്കുന്നുണ്ട്.

മേളകളും റാലികളും മറ്റും നടക്കുമ്പോള്‍ പ്ലാറ്റ്‌ഫോമിലെ അനിയന്ത്രിത തിരക്ക് ഒഴിവാക്കാന്‍ ടിക്കറ്റ് നിരക്ക് പത്ത് രൂപയിലധികമാക്കാന്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ക്ക് അധികാരം നല്‍കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012 വരെ പ്ലാറ്റ്‌ഫോം ടിക്കറ്റ് മൂന്ന് രൂപ നിരക്കിലായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, 2012 ല്‍ അത് അഞ്ച് രൂപയാക്കി ഉയര്‍ത്തുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top