തൃശൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇതര സംസ്ഥാനക്കാരനായ റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍. ബീഹാര്‍ നളന്ദ യോഗിപൂര്‍ മഹേഷ്പുര്‍ ഡിഗ് സ്വദേശി ദയാനന്ദ് ചൗധരി(27)യാണ് പിടിയിലായത്.
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം വെച്ച് ഇയാള്‍ പെണ്‍കുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തതിനാണ് കേസ്. വടക്കാഞ്ചേരി റെയില്‍വേ ഗ്രൂപ്പിനുകീഴില്‍ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




