
റിയാദ്: സൗദിയിലെ റിയാദില്‍ അനധികൃത ആഭരണ ഫാക്ടറിയില്‍ റെയ്ഡ്. ഒമ്പത് കിലോഗ്രാമിലധികം തൂക്കം വരുന്ന വ്യാജ ആഭരണങ്ങള്‍ പിടികൂടി. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ട്രേഡ് മാര്‍ക്കുകള്‍ വ്യാജമായി ഉപയോഗിച്ചായിരുന്നു നിര്‍മാണം. 9.2 കിലോഗ്രാം തൂക്കം വരുന്ന 1368 സ്വര്‍ണാഭരണങ്ങളാണ് കണ്ടെടുത്തത്.
സൗദി വാണിജ്യ മന്ത്രാലയമാണ് പരിശോധന നടത്തിയത്. രഹസ്യാന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടെത്തല്‍. സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി, സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി തുടങ്ങിയ മന്ത്രാലയങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധന.
വിതരണത്തിനായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് പിടിച്ചെടുത്തത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഫാക്ടറി ഉടമയെയും വിദേശ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




