കിഴക്കമ്പലം: കിറ്റെക്‌സില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി പരിശോധ നടത്തി. കിറ്റെക്‌സ് ആസ്ഥാനത്ത് ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന ഉച്ച വരെ നീണ്ടു.
ഗുരുതര ലംഘനങ്ങളെന്തെങ്കിലും ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് പോലും തന്നിട്ടില്ലെന്ന് കിറ്റെക്‌സ് അധികൃതര്‍ അറിയിച്ചു.
നിരന്തരമായ പരിശോധനകളെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി കിറ്റെക്‌സ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. കിറ്റെക്‌സ് പൂട്ടിക്കുകയാണ് നിരന്ത്രമായ പരിശോധകളിലൂടെ ലക്ഷ്യമെന്ന് സാബു എം ജേക്കബ് ആരോപിച്ചു.
വ്യവസായശാലകളില്‍ തുടര്‍ച്ചയായ പരിശോധനകളും മിന്നല്‍ പരിശോധനയും ഉണ്ടാകില്ലെന്നും ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യനസായ മന്ത്രി പ്രഖ്യാപിച്ച ശേഷവും ഉദ്യോഗസ്ഥ രാജാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.




