പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ തയ്യാര്‍; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ തയ്യാറാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ബെര്‍ക്കലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് രാഹുലിന്റെ ഈ മറുപടി.

തന്നെ കഴിവില്ലാത്തവനും കുടുംബവാഴ്ചയുടെ പിന്തുര്‍ച്ചക്കാരനുമായ് ചിത്രീകരിക്കാനാണ് എതിരാളികള്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ നോക്കുകയാണെങ്കില്‍ അഖിലേഷ് യാദവും സ്റ്റാലിനും അഭിഷേക് ബച്ചനുമെല്ലാം കുടുംബ വാഴ്ചയുടെ പിന്തുടര്‍ച്ചക്കാരാണെന്ന് രാഹുല്‍ പറഞ്ഞു. അത്തരത്തിലാണ് ഇന്ത്യയിലെ വ്യവസ്ഥ പുരോഗമിക്കുന്നത്. അതിന്റെ പേരില്‍ ആക്രമിക്കേണ്ടതില്ല. തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാഹുല്‍ പറഞ്ഞു.

നോട്ട് നിരോധനം സാമ്പത്തിക ഉപദേഷ്ടാവിനോട് പോലും ആലോചിക്കാതെ കൈകൊണ്ട നടപടിയായിരുന്നു. വെറുപ്പ്, ആക്രമണം എന്നിവയുടെ പേരിലുള്ള രാഷ്ട്രീയ ധ്രുവീകരണം ആപത്കരമാണെന്നും രാഹുല്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top