Section

malabari-logo-mobile

ശശികലയെ പുറത്താക്കി

HIGHLIGHTS : ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വി കെ ശശികലയെ പുറത്താക്കി. മധുരവയില്‍ ശ്രീവാരൂരിലെ മണ്ഡപത്തില്‍ ചേര്‍ന്ന എഐഎഡിഎംകെ ജനറല്‍ കൗണ...

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വി കെ ശശികലയെ പുറത്താക്കി. മധുരവയില്‍ ശ്രീവാരൂരിലെ മണ്ഡപത്തില്‍ ചേര്‍ന്ന എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. അതസമയം മരിച്ചെങ്കിലും ജയലളിത തന്നെ ജനറല്‍ സെക്രട്ടറിയായി തുടരും.

250 പേരടങ്ങുന്ന പ്രവര്‍ത്തക സമിതിയും 2780 പേരുടെ ജനറല്‍ കൗണ്‍സിലുമാണ് യോഗം ചെരുന്നത്. ദിനകരന്‍ പക്ഷത്തെ എംഎല്‍എ വെട്രിവേലാണ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ ജനറല്‍ കൗണ്‍സിലിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ വിമര്‍ശനത്തോടെ സിംഗിള്‍ ബഞ്ച് ഹരജി തള്ളുകയും കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിന് വെട്രിവേലിന് ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.

sameeksha-malabarinews

തുടര്‍ന്ന്, വെട്രിവേല്‍ ചീഫ് ജസ്റ്റിസിനെ സമീപിയ്ക്കുകയും ചീഫ് ജസ്റ്റിസ് ഹരജി ഡിവിഷന്‍ ബഞ്ചിനു കൈമാറുകയും ചെയ്തു. കോടതി സമയം കഴിഞ്ഞ് പരിഗണിച്ച കേസില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, വെട്രിവേല്‍ എന്നിവരുടെ ഭാഗങ്ങള്‍ കേട്ട ശേഷമാണ് സിംഗിള്‍ ബഞ്ചിന്റെ വിധി ഡിവിഷന്‍ ബഞ്ച്, ശരിവച്ചത്. ഒക്ടോബര്‍ 23ന് കേസ് വീണ്ടും പരിഗണിയ്ക്കുമെന്നും കോടതി വിധിച്ചു.

ജനറല്‍ കൌണ്‍സില്‍ നടക്കുമെന്ന് തീരുമാനമായതോടെ, ടിടിവി ദിനകരന്‍ പക്ഷവും ശക്തമായ നിലപാടെടുത്തു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റിയില്ലെങ്കില്‍ സര്‍ക്കാറിനെ മറിച്ചിടുമെന്ന മുന്നറിയിപ്പ് ദിനകരന്‍ നല്‍കി. മധുരൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ദിനകരന്‍, സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിയ്ക്കുമെന്ന് അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!