Section

malabari-logo-mobile

‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് നൂറില്‍ നൂറ്’; ജോയ് മാത്യു

HIGHLIGHTS : 'One hundred out of 100 to Rahul Gandhi who reminded Malayali of the word 'forgive'; Joy Mathew

പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് നൂറില്‍ നൂറ് മാര്‍ക്കെന്ന് നടന്‍ ജോയ് മാത്യു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് ആക്രമിച്ചതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ചായിരുന്നു നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് നൂറില്‍ നൂറ്’, എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

sameeksha-malabarinews

”ആക്രമണം നടത്തിയത് കുട്ടികളാണ്, അവരോടെനിക്ക് ദേഷ്യമൊന്നുമില്ല. അനന്തരഫലങ്ങള്‍ അറിയാതെയാവാം അവര്‍ ആക്രമണം നടത്തിയത്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗര്‍ഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല” എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

കല്‍പറ്റയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്.

രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയില്‍ തുടരുന്ന രാഹുല്‍ നാളെ അഞ്ച് പൊതു പരിപാടികളില്‍ പങ്കെടുക്കും. രാഹുലിന്റെ സന്ദര്‍ശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!