പാലക്കാട്: വോട്ടുചെയ്യാനെത്തി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് വോട്ടുചെയ്യാന്‍ പാലക്കാട് കുന്നത്തൂര്‍മേട് സ്‌കൂളിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ എത്തിയത്.
രാഹുല്‍ മാങ്കൂട്ടിത്തിനെതിരെ രണ്ട് കേസുകളില്‍ ഒന്നില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും മറ്റൊന്നില്‍ അറസ്റ്റ് തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് വോട്ടുചെയ്യാനെത്തിയിരിക്കുന്നത്.
എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ പോളിങ് സ്‌റ്റേഷനില്‍ എത്തിയത്. രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നാണ് വിവരം.സത്യം വിജയിക്കുമെന്നും കോടതി കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വോട്ട് ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും കോഴിയുടെ ചിത്രം എംഎല്‍എയുടെ വാഹനത്തില്‍ പതിക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




