റഫീഖ് കാടേങ്ങല്‍ (52) നിര്യാതനായി

പ്രശസ്ത ബാലസാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടിയുടെ മകനും സിനിമാറ്റോഗ്രാഫറുമായ റഫീക്ക് റഷീദ് (52)നിര്യാതനായി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഉംറ കർമം നിർവഹിച്ച് തിരിച്ചെത്തിയത്. പ്രശസ്ത ഗാനരചയിതാവ് റഹീം കുറ്റ്യാടിയുടെ മകളുടെ ഭർത്താവാണ്.

ഖത്തറിൽ ലിബിയ ടിവി, അൽ-റയ്യാൻ ടിവി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ക്യാമറപേഴ്സൺ ആയിരുന്നു. ഖത്തറിന് പുറമെ ബഹ്റൈനിലും ദീർഘകാലം പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്.

മലയാളം, തെലുങ്ക്, തമിഴ്, അറബിക്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ പരസ്യങ്ങൾ, ഷോർട് ഫിലിം, ഡോക്യൂമെന്ററി എന്നിവയുടെ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ‘നേർച്ചപ്പെട്ടി’ എന്ന മലയാള സിനിമയുടെ ഛായഗ്രഹകനാണ്

മാതാവ്: ഉമ്മുകുൽസു.
ഭാര്യ: നഈമ (റഹീം കുറ്റ്യാടിയുടെ മകൾ)

മക്കൾ: അബ്ദുള്ള (ഖത്തർ), ആദിൽ, റഷ, അമൻ.

സഹോദരങ്ങൾ:
ഷമീർ (ഖത്തർ റേഡിയോ), ഷഫീഖ് (ഖത്തർ), റംല, നഷീദ.

ഖബറടക്കം:ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി പനയത്ത് ജുമുഅ മസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top