Section

malabari-logo-mobile

നടന്ന്.. നടന്ന്.. കാഴ്ചകള്‍ കണ്ട് മലപ്പുറത്തുകാരന്‍ ദില്‍ഷാദ് ഇത്തവണ കാസര്‍കോട് നിന്ന് കന്യാകുമാരിയിലേക്ക്

HIGHLIGHTS : പരപ്പനങ്ങാടി: നമ്മള്‍ വിചാരിച്ചാല്‍ സാധിക്കാത്തതാതൊന്നുമില്ല…ഇങ്ങനെ പറയുന്നത് മറ്റാരുമല്ല. യാത്രകളെ പ്രണയിക്കുന്ന മലപ്പുറം കൊണ്ടോട്ടിക്കാരനായ...

പരപ്പനങ്ങാടി: നമ്മള്‍ വിചാരിച്ചാല്‍ സാധിക്കാത്തതാതൊന്നുമില്ല…ഇങ്ങനെ പറയുന്നത് മറ്റാരുമല്ല. യാത്രകളെ പ്രണയിക്കുന്ന മലപ്പുറം കൊണ്ടോട്ടിക്കാരനായ ഒരു ഇരുപതുകാരനാണ്. സയ്യിദ് ദില്‍ഷാദിന് യാത്രകള്‍ അത്രമേല്‍ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ നടന്ന് യാത്ര ചെയ്യാനാണ് ഇഷ്ടവും.

ഇര്‍ഷാദ് നടന്നുകണ്ട കാഴ്ചകള്‍ അത്ര ചെറുതുമല്ല. കുണ്ടോട്ടിയില്‍ നിന്നും കാശ്മീരിലെ ലഡാക്കിലേക്കായിരുന്നു ദില്‍ഷാദിന്റെ ആദ്യയാത്ര. നാഥൂലാം പാസില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തിയാണ് മടങ്ങിയത്. മാര്‍ച്ച് 26ന് തുടങ്ങി ജൂണ്‍ 26 വരെ 98 ദിവസം എടുത്താണ് ആ യാത്ര ദില്‍ഷാദ് നടത്തിയത്. സുഹൃത്ത് ബിലാലിനൊപ്പം നടന്നായിരുന്നു ആ യാത്ര.

sameeksha-malabarinews

ഇത് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ദില്‍ഷാദ് ഇപ്പോളിതാ കാസര്‍കോട് നിന്നു കന്യാകുമാരിയിലേക്കുള്ള ഒരു യാത്രയിലാണ്. ഇത്തവണ കാലിന് സുഖമില്ലാത്തതിനാല്‍ സുഹൃത്തില്ലാതെ തനിച്ചാണ് യാത്ര.

വ്യത്യസ്തമായ കാഴ്ചകള്‍ കണ്ട് അങ്ങിനെ നടന്നു നീങ്ങവെയാണ് ഇന്ന് ഉച്ചക്ക് മലബാറി ന്യൂസ് ദില്‍ഷാദിനെ പരപ്പനങ്ങാടിയില്‍ വെച്ച് കണ്ടുമുട്ടിയത്. യാത്രയുടെ ആനന്ദം മുഴവന്‍ നുകര്‍ന്നുകൊണ്ടാണ് ദില്‍ഷാദ് നടന്ന് നീങ്ങുന്നത്.

ഇതിനിടെ പരപ്പനങ്ങാടിയില്‍ വെച്ച് ദില്‍ഷാദിന് ഇഷാഗോള്‍ഡ് മനേജിങ് പാര്‍ട്ടണര്‍മാരായ നൗഫല്‍ ഇല്ലിയന്‍, മെയ്തീന്‍ കോയ, ഫൈസല്‍ പി.ടി എന്നിവരുടെ നേതൃത്വത്തില്‍ ആശംസകള്‍ അര്‍പ്പിക്കുകയും സ്വീകരണം നല്‍കുകയും ചെയ്തു.

കൊണ്ടോട്ടി സ്വദേശിയായ സയ്യിദ് മുഹമ്മദ് ശൈഖ് തങ്ങളുടെയും, സൗദാബീവിയുടെയും മകനാണ് ദില്‍ഷാദ്..

റങ്കൂണിലും, സിലോണിലും, ലാഹോറിലും ജീവിതം തേടിയലഞ്ഞ മലയാളി മുന്‍മുറക്കാരുടെ പിന്‍ഗാമികളേയും യാത്ര വിട്ടുപിരിയുന്നില്ല…അതേ മലയാളിക്ക് അത് രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്…..സല്യൂട്ട് ദില്‍ഷാദ്….

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!