Section

malabari-logo-mobile

ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തി

HIGHLIGHTS : ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി ഇന്ത്യയിലെത്തി. ഖത്തര്‍ അമീറായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ

Untitled-1 copyദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി ഇന്ത്യയിലെത്തി. ഖത്തര്‍ അമീറായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ച് ഇന്നലെ രാത്രി തലസ്ഥാനത്ത് എത്തിയ അമീറിനൊപ്പം മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അടങ്ങിയ ഉന്നതതല സംഘവുമുണ്ട്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ അമീറിന് ആചാരപരമായ വരവേല്‍പ് നല്‍കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഹൈദരാബാദ് ഹൗസില്‍ അമീറും പ്രധാനമന്ത്രിയും പ്രതിനിധിതല ചര്‍ച്ച നടത്തും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പെട്രോളിയം മന്ത്രി പീയുഷ് ഗോയല്‍ എന്നിവരെയും കാണും. രാത്രി 8.15ന് അദ്ദേഹം ദോഹയിലേക്ക് മടങ്ങും.
പാകിസ്താനും ശ്രീലങ്കയും സന്ദര്‍ശിച്ച ശേഷമാണ് അമീര്‍ ന്യൂദല്‍ഹിയിലെത്തിയത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!