Section

malabari-logo-mobile

ഖത്തറില്‍ ശമ്പളം വൈകിപ്പിച്ച തൊഴിലുടമയ്ക്ക് ഒരു ലക്ഷം റിയാല്‍ പിഴ

HIGHLIGHTS : ദോഹ:തൊഴിലാളികളുടെ ശമ്പളം മാസങ്ങളോളം വൈകിപ്പിച്ച തൊഴിലുടമയ്ക്ക് കോടതി ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തി. എല്ലാതൊഴിലാളികള്‍ക്കും കുടിശ്ശിക ഉള്‍പ്പെടെ മുഴ...

ദോഹ:തൊഴിലാളികളുടെ ശമ്പളം മാസങ്ങളോളം വൈകിപ്പിച്ച തൊഴിലുടമയ്ക്ക് കോടതി ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തി. എല്ലാതൊഴിലാളികള്‍ക്കും കുടിശ്ശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

തൊഴിലുടമ തുടര്‍ച്ചയായി തൊഴിലാളികളുടെ ശമ്പളം വൈകീപ്പിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതെതുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ തൊഴിലുടമ രാജ്യത്തിന്റെ തൊഴില്‍ നിയമം ലംഘിച്ചതായി മനസിലായി ഇതെ തുടര്‍ന്നാണ് പിഴചുമത്തിയത്.

sameeksha-malabarinews

പുതുക്കിയ തൊഴില്‍ നിയമപ്രകാരം തൊഴിലുടമ ശമ്പളം നിശ്ചിത തിയ്യതിക്കുള്ളില്‍ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം. ശമ്പളം നിശ്ചിത തിയ്യതിക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ ശമ്പള തിയ്യതിമുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ശമ്പളം നല്‍കണമെന്നാണ് നിയമം.

കമ്പനിയിലെ നിലവിലുള്ള തൊഴിലാളികളോട് പറ്റുമെങ്കില്‍ കമ്പനിയില്‍ തുടരുകയോ അല്ലെങ്കില്‍ സ്വദേശത്തേക്ക് മടങ്ങി പോകുകയോ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളി സ്വദേശത്തേക്ക് മടങ്ങുകയാണെങ്കില്‍ മുഴുവന്‍ യാത്രാചെലവും തൊഴിലുടമ നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്ന തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!