Section

malabari-logo-mobile

ഖത്തറില്‍ തൊഴിലാളികള്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

HIGHLIGHTS : ദോഹ: സ്വദേശത്തേക്ക് പണം അയക്കാനായി 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയത്തില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി...

ദോഹ: സ്വദേശത്തേക്ക് പണം അയക്കാനായി 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയത്തില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സ്റ്റേഡിയത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് പണം അയക്കാനായി ഇനി വിനിമയ സ്ഥാപനങ്ങളിലേക്കോടി സമയം നഷ്ടപ്പെടുത്തേണ്ടതില്ല.

കൊമേസ്യല്‍ ബാങ്കിന്റെ (സി ബി ക്യു) പങ്കാളിത്തത്തോടെയാണ് ലോകകപ്പ് സംഘടാകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഇതുവഴി വളരെ പെട്ടെന്ന് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ സാധിക്കും. തൊഴിലാളികള്‍ക്ക് വിനിമയസ്ഥാപനങ്ങളിലേക്ക് എത്താനും അവിടെ ക്യൂ നിന്ന് പണം അടയ്ക്കാനുമെല്ലാം ശരാശരി രണ്ട് മണിക്കൂറിലധികം തൊഴിലാളികള്‍ക്ക് വേണ്ടി വരാറുണ്ട്. ഇതില്‍ നിന്നെല്ലാം ഇതോടെ മോചനം ലഭിക്കും.

sameeksha-malabarinews

പുതിയ ആപ്ലിക്കേഷന്റെ ഉപയോഗത്തെ കുറിച്ച് ദിവസങ്ങളായി ബാങ്ക് അധികൃതരും സുപ്രീംകമ്മിറ്റിയും പരിശീലനം നല്‍കി വരികയാണ്. ആപ്ലിക്കേഷനിലൂടെ നാട്ടിലേക്ക് പണമയക്കാനായി തൊഴിലാളികള്‍ക്കായി പ്രത്യേക കോള്‍ സെന്ററും തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ആപ്പിലൂടെ പണം അയക്കാന്‍ അഞ്ച് റിയാലാണ് ചിലവ് വരുന്നത്. ഇതിനുപുറമെ തൊഴിലാളികള്‍ക്ക് തങ്ങളുടെ അക്കൗണ്ട് ബാലന്‍സ് അറിയാനും സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കാനും പിന്‍ നമ്പര്‍ മാറാനും നഷ്ടപ്പെട്ട കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യവും ആപ്പിലുണ്ട്.

നിലവില്‍ എണ്ണായിരത്തോളം തൊഴിലാളികള്‍ക്കാണ് സിബിക്യുവില്‍ അക്കൗണ്ടുള്ളത്. പ്രതിമാസം 1.6 കോടി റിയാലാണ് സ്‌റ്റേഡിയം തൊഴിലാളികള്‍ നാട്ടിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. ഈ പുതിയ പദ്ധതിയിലൂടെ തൊഴിലാളികളുടെ സമയവും പണവും ലാഭിക്കാന്‍ കഴിയുന്നതാണെന്ന് സുപ്രീംകമ്മിറ്റി ഉപദേശകസമിതി യൂണിറ്റ് ആന്‍ഡ് പ്രത്യേക പദ്ധതി ചീഫ് ഖാലിദ് അല്‍ ഖുബൈസി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!