ഖത്തറില്‍ വാഹനം മോഷ്ടിച്ച് കത്തിച്ച പ്രതി പിടിയില്‍

ദോഹ: വാഹനം മോഷണം നടത്തി അത് മരുഭൂമിയില്‍ കൊണ്ടുപോയി കത്തിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.

പ്രതി വഹാനങ്ങല്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അതെസമയം കാറുകള്‍ എന്‍ജിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിടരുതെന്നും കാറിനുള്ളില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ പുറത്തേക്ക് കാണത്തക്കവിധത്തില്‍ വെയ്ക്കരുതെന്നും മന്ത്രാലയം ട്വിറ്ററിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top