Section

malabari-logo-mobile

ഖത്തറില്‍ ഗതാഗത നിയമത്തില്‍ ഭേദഗതിയെന്ന വാര്‍ത്ത തെറ്റ്; ഗതാഗത വകുപ്പ്

HIGHLIGHTS : ദോഹ: രാജ്യത്ത് ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ഗതാഗതവകുപ്പ്. വാഹനം അപകടത്തില്‍പ്പെടുന്നവര്‍ക്കെതിരെ ഗതാഗത ...

ദോഹ: രാജ്യത്ത് ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ഗതാഗതവകുപ്പ്. വാഹനം അപകടത്തില്‍പ്പെടുന്നവര്‍ക്കെതിരെ ഗതാഗത കേസുകളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചിരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മീഡിയ-ഗതാഗത ബോധവത്കരണ അസി.ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് ഒദെയ്ബ വ്യക്തമാക്കി.

വാഹനാപകടങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിച്ചിട്ടില്ലെങ്കിലോ സുരക്ഷിതമായ രീതിയില്‍ വാഹനം ഓടിക്കാതിരിക്കുകയോ ചെയ്താല്‍ പിഴ ഈടാക്കുക എന്നത് നേരത്തെ ഉള്ളതാണെന്നും അത് പുതിയതായി ഉണ്ടാക്കിയതല്ലെന്നും ജാബിര്‍ മുഹമ്മദ് പറഞ്ഞു.

sameeksha-malabarinews

നിലവില്‍ ഗതാഗതനിയമത്തിലെ 64 ാം വകുപ്പ് പ്രകാരം മതിയായ അകലം പാലിക്കാത്തതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ നിന്ന് ആയിരം റിയാലും 46 ാം വകുപ്പ് പ്രകാരം സുരക്ഷിതമായി വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് റോഡ് അപകടത്തിനിടയാക്കുകയും ചെയ്യുന്നവരില്‍ നിന്ന് 500 റിയാലുമാണ് ഈടാക്കുന്നത്. ഡ്രൈവര്‍മാരുടെയും റോഡിലൂടെ സഞ്ചരിക്കുന്ന ആളുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത സുരക്ഷാ നിയമങ്ങളും നടപടികളും ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് പിഴ ഈടാക്കുന്നത്. 2017 ലെ 19 ാം നമ്പര്‍ നിയത്തിലെ 64 ാം വകുപ്പ് അനുസരിച്ച് മുന്നില്‍ പോകുന്ന വാഹനങ്ങളുമായി മതിയായ അകലം പാലിക്കണമെന്നാണ്. ഇതിനുപുറമെ മുന്നിലെ വാഹനത്തിലെ ഡ്രൈവര്‍ നല്‍ക്കുന്ന അടയാളങ്ങള്‍ ശ്രദ്ധിക്കുകയും ആവശ്യമുള്ള സൂചനകള്‍ ലഭിച്ച ശേഷമേ ഇടതുവശത്തുകൂടി വാഹനത്തെ മറികടക്കാന്‍ പാടുള്ളുവെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

വളവുകള്‍, പാലങ്ങള്‍, റൗണ്ട് എബൗട്ടുകള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളെ മറികടക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍പ്പിട മേഖലകളിലൂടെ വിദ്യാര്‍ത്ഥികളുമായി പോകുന്ന ബസുകളെ മറികടക്കാന്‍ പാടില്ല. ഇതിനുപുറമെ പോലീസ് വാഹനങ്ങള്‍, ആഭ്യന്തര സുരക്ഷാസേനകളുടെ വാഹനങ്ങള്‍, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ എന്നിവയെല്ലാം അടിയന്തര പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഹസാര്‍ഡ് ലൈറ്റുകള്‍ തെളിച്ചും അലാറം മുഴക്കിയും പോകുമ്പോള്‍ മറികടക്കാന്‍പാടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!