ഖത്തറില്‍ മിസൈമിര്‍ ഇന്റര്‍സെക്ഷനില്‍ ഗതാഗതനിയന്ത്രണം ശനിയാഴ്ച മുതല്‍

ദോഹ:ഇ റിങ് റോഡിലെ മിസൈമിര്‍ ഇന്റര്‍സെക്ഷനില്‍ ശനിയാഴ്ച മുതല്‍ ഗതാഗതം തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ്(അഷ്ഘാല്‍) അറിയിച്ചു. ഇതു രണ്ടാം തവണയാണ് മിസൈമിര്‍ ഇന്റര്‍സെക്ഷനില്‍ ഗതാഗതം വഴിതിരിച്ചുവിടുന്നത്.

ജനുവരി 10 ന് മിസൈമര്‍ ഇന്റര്‍സെക്ഷനില്‍ ആരംഭിച്ച ആദ്യ ഗതാഗതനിയന്ത്രണം ഇപ്പോഴും തുടരുകയാണ്. റൗണ്ട് എബൗട്ട് അടച്ച് സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണം. റൗദത്ത് അല്‍ ഖെയ്ല്‍ സ്ട്രീറ്റ്, ഇ റിങ് റോഡ്, വ്യവസായമേഖല റോഡ്, ദോഹ എക്‌സ്പ്രസ് വേ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനാണ് ഈ സിഗ്നല്‍ സ്ഥാപിക്കുന്നത്.

ശനിയാഴ്ച ആരംഭിക്കുന്ന ഗതാഗതനിയന്ത്രണം രണ്ടുവര്‍ഷം തുടരും.

Share news
error: Content is protected !!
Scroll to Top