Section

malabari-logo-mobile

ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥിരം ഐഡിക്ക് മന്ത്രിസഭ അംഗീകാരം

HIGHLIGHTS : ദോഹ: രാജ്യത്ത് വിദേശികള്‍ക്ക് സ്ഥിരം ഐഡികാര്‍ഡ് അനുവദിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. നിബന്ധനകളോടെയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അദ്...

ദോഹ: രാജ്യത്ത് വിദേശികള്‍ക്ക് സ്ഥിരം ഐഡികാര്‍ഡ് അനുവദിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. നിബന്ധനകളോടെയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം ഐഡിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

വിദേശികളെ വിവാഹം ചെയ്ത സ്വദേശികളുടെ മക്കള്‍, രാജ്യത്തിന് വേണ്ടി മികച്ച സേവനം അനുഷ്ഠിച്ച വിദേശികള്‍, രാജ്യത്തിന് ആവശ്യമാണെന്ന് തോന്നുന്ന വിദേശികള്‍ തുടങ്ങിയ മൂന്ന് വിഭാഗങ്ങള്‍ക്കാണ് സ്ഥിരം ഐഡി നല്‍കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഥാനിയുടെ പ്രത്യേക അനുമതി ലഭിക്കുന്നതോടെ മാത്രമാണ് ഐഡി ലഭിക്കുക. സ്ഥിരം ഐഡി ലഭിക്കുന്നവര്‍ക്ക് സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ വിധ ആനൂകൂല്യങ്ങളും ലഭിക്കും.

sameeksha-malabarinews

സ്വന്തമായി ഭൂമി വാങ്ങാനും സ്‌പോണ്‍സറില്ലാതെ വ്യാപാരങ്ങളില്‍ ഏര്‍പ്പെടാനും വിദ്യഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാകാര്യങ്ങളും സ്ഥിരം ഐഡികാര്‍ക്ക് ലഭിക്കും. ഇതോടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രവാസി പ്രമുഖര്‍ക്ക് സ്ഥിര താമസത്തിനുള്ള ഐഡി ലഭ്യമാകും. അധികൃതരുടെ ഈ പുതിയ തീരുമാനത്തിന് വലിയ സ്വീകാര്യത കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!