Section

malabari-logo-mobile

ഖത്തറിലേക്ക് വരാന്‍ പാക് പൗരന്‍മാര്‍ക്കും ഇനി സൗജന്യ ഓണ്‍ അറൈവല്‍ വിസ

HIGHLIGHTS : ദോഹ: സന്ദര്‍ശനത്തിനായി രാജ്യത്തേക്ക് വരുന്ന പാകിസ്താന്‍ പൗരന്‍മാര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ നല്‍കാന്‍ അനുമതി. മുപ്പതുദിവസം കാലാവധിയുള്ള സൗജന്യ ...

ദോഹ: സന്ദര്‍ശനത്തിനായി രാജ്യത്തേക്ക് വരുന്ന പാകിസ്താന്‍ പൗരന്‍മാര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ നല്‍കാന്‍ അനുമതി. മുപ്പതുദിവസം കാലാവധിയുള്ള സൗജന്യ സന്ദര്‍ശക വിസയാണ് നല്‍കുന്നത്.

സൗജന്യ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചതായി പാക് എംബസിയാണ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സ്ഥിരീകരിച്ച മടക്കയാത്രാടിക്കറ്റ്, അയ്യായിരം റിയാല്‍ പണമായോ അല്ലെങ്കില്‍ സാധുതയുള്ള ക്രെഡിറ്റ് കാര്‍ഡോ കൈവശമുണ്ടായിരിക്കണം.

sameeksha-malabarinews

വിസ അനുവദിക്കുന്നത് മുപ്പത് ദിവസത്തേക്കാണെങ്കിലും മടക്കയാത്രാ ടിക്കറ്റ് സ്ഥിരീകരിച്ചതുണ്ടെങ്കില്‍ അധിക മുപ്പതുദിവസത്തേക്ക് കൂടി വിസ നീട്ടിക്കിട്ടും. അതെസമയം പാകിസ്താനില്‍ നിന്ന് നേരിട്ട് രാജ്യത്തെത്തുന്ന പൗരന്‍മാരുടെ കൈവശം പോളിയോ പ്രതിരോധ കുത്തിവെയ്പ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് എന്തായാലും ഉണ്ടായിരിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!