ഖത്തറില്‍ നിന്ന് നാട്ടിലേക്ക് സഹോദരന്റെ മൃതദേഹവുമായി വിമാനത്താവളത്തിലെത്തിയ അനുജന്‍ മരിച്ചു

ദോഹ:നാട്ടിലേക്ക് സാഹോദരന്റെ മൃതദേഹം കൊണ്ടുവരാന്‍ വിമാനത്താവളത്തിലെത്തിയ അനുജന്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ചാവക്കാട് വട്ടേക്കാട് മഞ്ഞിയില്‍ പരേതനായ കെ.ടി അബ്ദുല്ലയുടെ മകന്‍ രിസാലുദ്ദീന്‍(48)ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജ്യേഷ്ഠന്‍ ഇര്‍ഷാദ്(50)കുഴഞ്ഞുവീണ് മരണപ്പെട്ടത്.

ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന രിസാലുദ്ദീന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. രേഖകളെല്ലാം ശരിയാക്കി ഇന്നലെ രാത്രിയുള്ള വിമാനത്തില്‍ ഇന്‍ഷാദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനുവേണ്ടി ഇന്നലെ വൈകീട്ടു നാലു മണിയോടെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വിഭാഗത്തിലെത്തിയ രിസാലുദ്ദീന്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഖത്തര്‍ പെട്രോളിയത്തിലെ ജീവനക്കാരനായിരുന്നു രിസാലുദ്ദീന്‍. ഭാര്യയും നാലുമക്കളുമുണ്ട്.

ഇര്‍ഷാദ് ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച അല്‍ ഖോറിലെ ബന്ധുവീട്ടില്‍ വെച്ചാണ് ഇര്‍ഷാദ് കുഴഞ്ഞ് വീണത്.

Share news
error: Content is protected !!
Scroll to Top