Section

malabari-logo-mobile

ട്രെയിന്‍ വഴിയെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ സാന്നിധ്യം അറിയാന്‍ പരിശോധന

HIGHLIGHTS : കൊല്ലം: ട്രെയിനുകള്‍ വഴി സംസ്ഥാനത്ത് എത്തികുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം ഉണ്ടോ എന്നറിയാന്‍ പരിശോധന നടന്നു. റെയില്‍വേയുമായി സഹകരിച്ച...

കൊല്ലം: ട്രെയിനുകള്‍ വഴി സംസ്ഥാനത്ത് എത്തികുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം ഉണ്ടോ എന്നറിയാന്‍ പരിശോധന നടന്നു. റെയില്‍വേയുമായി സഹകരിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവനന്തപുരം കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.

മാവേലി എക്‌സ്പ്രസില്‍ മൂന്ന് പെട്ടികൡലെത്തിയ കരിമീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗവും റെയില്‍വേയും ചേര്‍ന്ന് പിടികൂടിയത്. സ്വിഫ്റ്റ് കിറ്റ് ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തി. മീനിലിട്ടിരുന്നഐസും പരിശോധിച്ചു. വിശദമായ പരിശോധനയ്ക്കായി സാമ്പിളും ശേഖരിച്ചു.

sameeksha-malabarinews

അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീണര്‍ എ കെ മിനിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് മൂന്ന് ട്രെയ്‌നുകളില്‍ പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്താനാണ് തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!