5ദിവസം മുന്‍പ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

ദോഹ: ലീവിന് നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തില്‍ മരണപ്പെട്ടു. വടകര വള്ളിക്കാട് സ്വദേശി തലക്കുളത്തില്‍ ഷാനവാസ് (35)ആണ് മരിച്ചത്. ഷഹാനയയില്‍ റസ്റ്റോറന്റ് ജീവനക്കാരനായിരുന്ന ഷാനവാസ് അഞ്ചുദിവസം മുന്‍പാണ് നാട്ടിലെത്തിയത്.

വടകര കൈനാട്ടി ബാലവാടി സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഭാര്യ: റംസീന. മക്കള്‍: റന ഫാത്തിമ(അഞ്ചുവയസ്സ്), മുഹമ്മദ് റസിന്‍(എട്ടുമാസം). പരേതനായ ടി കെ അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്:കുഞ്ഞാമി. സഹോദരങ്ങള്‍ റസാഖ്(ദുബൈ), സെറീന. ഇന്ന് ഇഷാ നമസ്‌ക്കാരശേഷം ഷാരാ അസ്മഖിലെ പള്ളിയില്‍ മയ്യത്ത് നമസ്‌ക്കാരമുണ്ടായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top