Section

malabari-logo-mobile

കെ.എ.എസ് ;സെക്രട്ടറിയേറ്റില്‍ ഇന്നുമുതല്‍ നിസ്സഹകരണ സമരം

HIGHLIGHTS : തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസുമായി(കെ.എ.എസ്) ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നിസ്സഹകരണ സമരം ഇന്ന് ആരംഭിക്ക...

 

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസുമായി(കെ.എ.എസ്) ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നിസ്സഹകരണ സമരം ഇന്ന് ആരംഭിക്കും. കെ.എ.എസിനെതിരെ ആക്ഷന്‍കൗണ്‍സില്‍ നടത്തുന്ന സമരം 50 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബുധനാഴ്ച ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയത്.സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ചീഫ് സെക്രട്ടറി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ്​ സമരം. നിസ്സഹകരണസമരമാരംഭിക്കാനും സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുമാണ് തീരുമാനം.

നിസ്സഹകരണത്തിനുപുറമേ തിങ്കളാഴ്ച 24 മണിക്കൂര്‍ രാപ്പകല്‍ സമരം നടത്തും. 27 മുതല്‍ അനിശ്ചിതകാലസമരമാരംഭിക്കുകയും നിയമസഭമാര്‍ച്ച് നടത്തുകയും ചെയ്യും.

sameeksha-malabarinews

സെക്രട്ടേറിയറ്റില്‍ കെ.എ.എസ് നടപ്പാക്കരുത്. ചുരുങ്ങിയപക്ഷം ഭരണപരിഷ്കാര കമീഷന്‍െറ പരിഗണനക്കെങ്കിലും വിഷയം സമര്‍പ്പിച്ച് ശിപാര്‍ശകള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!